വാഷിംഗ്ടണ്‍: ചന്ദ്രന്റെ അന്തരീക്ഷത്തില്‍ ആദ്യമായി നിയോണ്‍ വാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. നാസയുടെ ചാന്ദ്ര പരിയവേഷണ വാഹനമായ ലാഡീ(LADEE -Lunar Atmosphere and Dust Environment Explorer) ആണ് സ്ഥിരീകരണം നടത്തിയത്. ദശാബ്ദങ്ങളായി ചന്ദ്രനിലെ നിയോണ്‍ വാതകത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഊഹാപോഹങ്ങളുണ്ടായിരുന്നു. അപ്പോളോ ദൗത്യ സമയത്തു തന്നെ ചന്ദ്രന്റെ അന്തരീക്ഷത്തില്‍ നിയോണ്‍ വാതകത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിന് സ്ഥീരികരണം ലഭ്യമായിരുന്നില്ലെന്ന് ഗോര്‍ഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ മെഹ്ദി ബെന്ന പറയുന്നു.
് ചന്ദ്രന്റെ അന്തരീക്ഷം ഒരു നേര്‍ത്ത പാളിയായതിനാല്‍ നിയോണ്‍ വാതകത്തിന്റെ സാന്നിധ്യം കുറവാണ്. അതാണ് ചന്ദ്രനില്‍ നിയോണ്‍ വാതകത്തിന്റെ സാന്നിധ്യമുണ്ടാക്കുന്ന തിളക്കം ദൃശ്യമല്ലാത്തത്. ചന്ദ്രന്റെ അന്തരീക്ഷം പ്രധാനമായും ഹീലിയം, ആര്‍ഗണ്‍, നിയോണ്‍ വാതകങ്ങളടങ്ങിയതാണെന്നും സ്ഥീകരണമുണ്ട്.
Discussion about this post