കൊല്‍ക്കത്ത: കൊറോണയെ നേരിടുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പശ്ചിമ ബംഗാള്‍ പരാജയമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊറോണ മരണ നിരക്ക് ഏറ്റവും കൂടുതല്‍ പശ്ചിമ ബംഗാളിലാണെന്നും, രോഗനിര്‍ണയ പരിശോധനകള്‍ ഏറ്റവും കുറഞ്ഞ തോതിലാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ പശ്ചിമബംഗാളില്‍ കൊറോണ പരിശോധനകള്‍ നടത്തുന്നത് വളരെ താഴ്ന്ന തോതിലാണെന്നും, 13.2 ശതമാനം എന്ന മരണനിരക്ക് മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തെ അപേക്ഷിച്ചും വളരെ കൂടുതലാണെന്ന് നോട്ടീസില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. പരിശോധനകള്‍ വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
മാത്രമല്ല സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ വളരെ കടുതലാണ്. കൊറോണ പോരാളികളായ പൊലീസിനു പോലും വന്‍ തോതില്‍ ആക്രമണം നേരിടേണ്ടി വരുന്ന അവസ്ഥയാണ് പശ്ചിമ ബംഗാളിലേതെന്നും കേന്ദ്രം കുറ്റപ്പെടുത്തി.
അതേസമയം നിലവില്‍ 1344 കൊറോണ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 140 പേര് മരിക്കുകയും ചെയ്തു.
Discussion about this post