വാഷിംഗ്ടണ്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് പുതിയ കര്‍മ്മ സേന ടീമിനെ ഒരുക്കി അമേരിക്ക. അടുത്തയാഴ്ച രംഗത്തിറങ്ങുന്ന പുതിയ കര്‍മ്മ സേന കൂടുതല്‍ ഫലപ്രദമായും ഊര്ജ്ജ്വസലമായും നിലവിലെ പ്രതിസന്ധി പരിഹരിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് പ്രസിഡന്റ് ട്രംപ് സ്ഥിരം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അമേരിക്കയുടെ ദേശീയ നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായാണ് പുതിയ കര്‍മ്മസേന ഉണ്ടാക്കുന്ന കാര്യം ട്രംപ് പുറത്തുവിട്ടത്.
മാര്‍ച്ച് മാസം മുതല്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചിരുന്ന ടീം ക്ഷീണിതരാണെന്നും അവര്‍ക്ക് പകരമായി രണ്ടാം ഘട്ടമെന്ന് നിലയിലാണ് കര്‍മ്മസേന രംഗത്തിറങ്ങുകയെന്നും ട്രംപ് അറിയിച്ചു.
ലോക്ഡൗണില്‍ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ പോകുന്ന പശ്ചാത്തലത്തില്‍ ശക്തമായ കര്‍മ്മസേന ആവശ്യമുണ്ടെന്നും ട്രംപ് വ്യക്തിമാക്കി.
അതേസമയം അമേരിക്കയില്‍ നിലവില്‍ 12,63,092 പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. മരണ സംഖ്യ 74,799 ആയിക്കഴിഞ്ഞു.
Discussion about this post