ഡല്‍ഹി: ഇന്ത്യയില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൊറോണ തീവ്രതയിലെത്തുമെന്നും ലോക്ഡൗണ്‍ നീട്ടണമെന്ന് മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. രോഗാധ സ്ഥിരീകരിക്കുന്നതില്‍ ക്രമാനുഗതമായ ഉയര്‍ച്ചയാണ് രാജ്യത്ത് കാണുന്നത്. ഇതിന് കാരണം പ്രധാനമായും മുന്‍പുള്ളതിനേക്കാള്‍ ഏറെ ആളുകളെ ഇപ്പോള്‍ ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്. ഇതില്‍ 4 മുതല്‍ 4.5 ശതമാനം വരെ ജനങ്ങള്‍ക്ക് രോഗം പോസിറ്റീവ് ആകുന്നുണ്ട്.
രോഗികളുടെ എണ്ണം കുറയാത്ത സ്ഥിതിക്ക് രോഗമുള്ള മേഖലകളില്‍ കര്‍ശനമായ നിബന്ധനകള്‍ നടപ്പാക്കണം. റെഡ്സോണുകളിലും ഹോട്ട്സ്പോട്ടുകളിലും ശരിയായ പ്രവര്‍ത്തനം വേണമെന്നും അദ്ദേഹം പറഞ്ഞു.
ആളുകള്‍ കൂടിച്ചേരുന്നതും തിങ്ങിപ്പാര്‍ക്കുന്നതുമായ മേഖലകളെ കൂടുതല്‍ ശ്രദ്ധിക്കണം. ഹോട്ട്സ്പോട്ടുകളെ നിയന്ത്രണത്തിലാക്കിയാല്‍ മഹാനഗരങ്ങളെ രോഗമുക്തമാക്കാം. 80 ശതമാനത്തോളം രോഗസാദ്ധ്യത ഇവിടെയാണെന്നും എയിംസ് ഡയറക്ടര്‍ വ്യക്തമാക്കി.
Discussion about this post