മുംബൈ: ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന 40 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ 45കാരനില്‍ നിന്നാണ് കൊറോണ രോഗം വ്യാപിച്ചതെന്നാണ് കരുതുന്നത്.
അതേസമയം മുംബൈയില്‍ മാത്രം കൊറോണ രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് കടക്കുകയാണ്.
മുംബൈയില്‍ നിന്നുള്ളവര്‍ക്ക് തൊട്ടടുത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് പോലും പ്രവേശനം വിലക്കുകയാണ്. എവിടെയാണോ ജോലി ചെയ്യുന്നത് അവിടെ തന്നെ താമസമൊരുക്കാന്‍ മുംബൈ കോര്പ്പറേഷന് തയാറാകണെമെന്ന് കല്ല്യാണ്‍ ഡോംബിവലി മുനിസിപ്പല്‍ കമ്മിഷണര്‍ ആവശ്യപ്പെട്ടു. ഉത്തരവ് വിവേചനപരമെന്ന് മുംബൈ കോര്പ്പറേഷന് വിമര്‍ശിച്ചു.
പക്ഷെ താനെ, മീര ബയന്തര്‍, വസായ്, ഉല്ലാസ് നഗര്‍ തുടങ്ങിയ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും സമാന ആവശ്യം ഉയര്‍ത്തി. വിദേശത്തുള്ള മഹാരാഷ്ട്ര സ്വദേശികളുമായി മൂന്ന് വിമാനങ്ങള്‍ നാളെ മുംബൈയിലെത്തും.
Discussion about this post