വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി പുനരധിവാസ പാക്കേജ് മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള സഭാ നേതൃത്വവുമായും മത്സ്യത്തൊഴിലാളിസംഘടനാ നേതാക്കളുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു ചര്‍ച്ച നടത്തി. രാവിലെ ഏഴിന് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ ലത്തീന്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്.പെരേരയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് സഭാ പ്രതിനിധികള്‍ അറിയിച്ചു. വീടുമ സ്ഥലവും നഷ്ടമാകുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രിസഭ ഉറപ്പു നല്‍കിയതായി അറിയിച്ചു. എന്നാല്‍ ഈ തീരുമാനം അനന്തമായി നീണ്ടുപോകാന്‍ അനുവദിക്കില്ല. നീണ്ടുപോയാല്‍ സമരവുമായി മുമ്പോട്ട് പോകും എന്നും സഭാ പ്രതിനിധികള്‍ അറിയിച്ചു.
Discussion about this post