മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വൻ വര്‍ധനവ്. ഇന്ന് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 1089 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 19,063 ആയി. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മരിച്ചത് 37 പേരാണ്. മരണസംഖ്യ 731 ആയി. ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത് 3470 പേരാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് മഹാരാഷ്ട്രയിലാണ്. കൊറോണ ബാധിതര്‍ ഏറ്റവും കൂടുതലുള്ള പത്ത് നഗരങ്ങളില്‍ മൂന്നും മഹാരാഷ്ട്രയിലാണ്. മുംബൈ, പൂനെ, താനെ എന്നീ നഗരങ്ങളാണ് അവ.
ധാരാവിയില്‍ ഇന്ന് 26 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 808 ആയി. ധാരാവിയില്‍ ഇതുവരെ മരിച്ചത് 26 പേരാണ്. ഇതുവരെ രോഗമുക്തരായി 22 പേരാണ് ആശുപത്രി വിട്ടത്.
Discussion about this post