കഴിഞ്ഞ 20 കൊല്ലമായി കംപ്യൂട്ടര്‍, മോബൈല്‍ പ്ലാറ്റ്ഫോമുകളില്‍ സജീവ സാന്നിധ്യമായിരുന്ന ഒപെര (Opera) ബ്രൗസറിനെ വില്ക്കാന് ഉടമസ്ഥര്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍. ബ്രൗസറില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതാണ് തീരുമാനത്തിനു കാരണമെന്നതാണ് സൂചന. എന്നാല്‍ തങ്ങളുടെ കമ്പനിയില്‍ ചിലര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അങ്ങനെ ഒപെരയുടെ ഓഹരി വില ഉയര്‍ത്താമെന്നു കരുതുന്നതുകൊണ്ടുമാണ് വില്ക്കാന് ശ്രമിക്കുന്നതെന്ന് കമ്പനിയുടെ ഡയറക്ടര്‍മാര്‍ പറഞ്ഞു.
ഗൂഗിളിന്റെ ക്രോം, മൈക്രോസോഫ്റ്റിന്റെ എഡ്ജ്, ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, ആപ്പിളിന്റെ സഫാരി എന്നിവ കൈയ്യടക്കിവച്ചിരിക്കുകയാണ് ബ്രൗസര്‍ മേഖല. ഇപ്പോള്‍ ഫയര്‍ഫോക്സ് മോസില നാലാം സ്ഥാനത്തുണ്ട്. ഇവയ്ക്കിടയില്‍ ഒപെര അഞ്ചാം സ്ഥാനത്താണ്.
ഒരു കാലത്ത് പലരുടെയും പ്രിയ ബ്രൗസര്‍ ആയിരുന്നു ഒപെര. പ്രത്യേകിച്ചും മൊബൈലില്‍. ടച്ച് സ്ക്രീനുകളുടെ വരവിനു മുമ്പ് മൊബൈലുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നവിര്ക്ക് ആശ്വാസം പകരുന്നതായിരുന്നു ഏറെ പ്രിയപ്പെട്ട ഒപെര മിനിയുടെ സാന്നിധ്യം. ഇന്നും ഈ ബ്രൗസ്രര്‍ നല്ല പെര്‍ഫോമന്‍സ് നടത്തുന്നുണ്ടെങ്കിലും എതിരാളികള്‍ക്കൊപ്പം ശ്രദ്ധ നേടാനാകുന്നില്ല.
ഒപെര സോഫ്റ്റവെയര്‍ വാങ്ങാന്‍ സാധ്യതയുള്ള കമ്പനികളുടെ പട്ടികയില്‍ യാഹൂവിന്റെ പേര് കാണുന്നുണ്ട്.
Discussion about this post