ഡല്‍ഹി: കൊറോണ പശ്ചാത്തലത്തില്‍ ലോക്ഡൗൺ നീട്ടൽ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി നിര്‍ണായക ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്.
ലോക്ക് ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വ്യാപനം തടയാന്‍ ഓരോ സംസ്ഥാനവും സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളെ ചര്‍ച്ചയില്‍ പ്രധാനമന്ത്രി വിലയിരുത്തും. കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമോ എന്നതും കൂടുതല്‍ ഇളവുകള്‍ സംബന്ധിച്ചും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിക്കും.
Discussion about this post