ഡൽഹി: ലോക്ഡൗൺ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം തുടരുന്നു. കൊറോണക്കെതിരായ പോരാട്ടത്തിൽ യോജിച്ച് മുന്നോട്ടെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ പ്രതിരോധത്തിൽ ഇതുവരെ ജാഗ്രതയുണ്ടായി. ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു. സംസ്ഥാനങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീഡിയോ കോൺഫറസിംഗ് വഴിയാണ് മുഖ്യമന്ത്രിമാരുമായി ചർച്ച.
സാമ്പത്തിക രംഗത്ത് സ്തംഭനാവസ്ഥ വരാതെ നോക്കണം. കൂടുതൽ മേഖലകളിലേക്ക് രോഗം പടരാതെ സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമീണ ഇന്ത്യ കൊറോണ മുക്തമാണെന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വേഗത കൈവരിക്കും. എങ്കിലും കൊറോണക്കെതിരെയുളള പോരാട്ടത്തിനാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് എന്ന കാര്യം ഓര്‍മ്മ വേണമെന്ന് നരേന്ദ്രമോദി പറഞ്ഞു.
കൊറോണ രോഗവ്യാപനം കുറയ്ക്കുന്നതിനായിരിക്കണം വരും ദിവസങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുളള മുന്‍കരുതല്‍ നടപടികള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം അവലോകന യോഗത്തില്‍ വ്യക്തമാക്കി.
Discussion about this post