മുംബൈ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബോളിവുഡ് താരം പൂനം പാണ്ഡെ അറസ്റ്റിൽ. മുംബൈ മറൈന്‍ ഡ്രൈവ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. സുഹൃത്തും സംവിധായകനുമായ സാം അഹമ്മദുമൊത്ത് കാറില്‍ കറങ്ങുന്നതിനിടയില്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
പുറത്തിറങ്ങാന്‍ കൃത്യമായ കാരണം പൂനത്തിന് ഉണ്ടായിരുന്നില്ലെന്നും ഇരുവര്‍ക്കും നോട്ടീസ് നല്‍കിയതായും പൊലീസ് വ്യക്തമാക്കി.
ഇരുവരും സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറും പൊലീസ് പിടിച്ചെടുത്തു. ഇരുവര്‍ക്കുമെതിരെ ഐ.പി.സി സെക്ഷന്‍ 188, 269 തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
Discussion about this post