ഡല്‍ഹി: ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനത്തെ ജീവനക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. പിന്നാലെ ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു. രണ്ട് ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഗുരുദ്വാര രകാബ്ഗഞ്ച് റോഡിലെ ഓഫീസിലുള്ള ജീവനക്കാരനാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത്.
പ്രവാസികളായ ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ വന്ദേ ഭാരത് ദൗത്യത്തിലാണ് എയര്‍ ഇന്ത്യ. മെയ് 7 മുതല്‍ 14 വരെ 64 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ നടത്തുക.12 രാജ്യങ്ങളില്‍ നിന്നായി ഇതുവരെ 15,000 പേർ രാജ്യത്ത് തിരിച്ചെത്തി.
Discussion about this post