ഡൽഹി: മാനവീകത നേരിടുന്ന വെല്ലുവിളിയാണ് കൊറോണ വൈറസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വൈറസ് ലോകത്തെ മുട്ടു കുത്തിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ പോരാട്ടം തുടങ്ങിയിട്ട് നാലുമാസം പിന്നിട്ടിരിക്കുന്നു. മാനവീകത നേരിടുന്ന വെല്ലുവിളിയാണ് കൊറോണ. കോവിഡ് പോരാട്ടത്തിൽ നാം തോൽക്കില്ല.
മനുഷ്യരാശിയിലെ തന്നെ ഏറ്റവും വെല്ലുവിളിയാണ്. ഇതിനെ അതിജീവിച്ച് നമുക്ക് രക്ഷപ്പെടാനാകണം.
ഒരൊറ്റവൈറസ് ജനജീവിതത്തിന്റെ താളം തെറ്റിച്ചു. നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി. സ്വയം പര്യാപ്ത ഇന്ത്യയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളി ഇന്ത്യക്ക് പുതിയ ഒരു അവസരമാണ്. ലോകത്തിന് ഇന്ത്യ പുതിയ ഒറു പ്രതീക്ൽ നൽകിയിരിക്കുകയാണ്. പോരാട്ടത്തിൽ നമുക്ക് വഹിക്കാനുള്ളത് സുപ്രധാന പങ്കാണ്. കോവിഡിനു ശേഷം നമ്മൾ കൂടുതൽ കരുത്തുള്ളവരാകണം. നിരവധി രോഗങ്ങളെ നമ്മൾ ഇതിന് മുമ്പ് തോൽപ്പിച്ചിട്ടുണ്ട്. ലോകത്തിന് യോഗ ഉൾപ്പെടെ ഇന്ത്യ നൽകിയ സംഭാവനയാണ്. ഇന്ത്യ നൽകിയ മരുന്നുകൾ ലോകത്തിന് രക്ഷയാകുന്നു. സ്വയം പ്രതിരോധത്തിന് 130 കോടി ജനങ്ങൾ പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post