ഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി പ്രത്യേക ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. വന്ദേഭാരത് പദ്ധതിയിലൂടെ നിരവധി പ്രവാസികളെ തിരിച്ചെത്തിച്ചതിന്റെ തുടര്‍ച്ചയായാണ് ഈ പ്രത്യേക സര്‍വീസുകള്‍.
മേയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയുള്ള ആദ്യഘട്ട സര്‍വീസിന്റെ ഷെഡ്യൂള്‍ തയാറായി. ഡല്‍ഹിയില്‍ നിന്ന് കൊച്ചി, മുംബൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സര്‍, ജയ്പുര്‍, ഗയ, വിജയവാഡ, ലഖ്നൗ എന്നീ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുണ്ടാകും. മുംബൈയില്‍ നിന്ന് വിശാഖപട്ടണം, കൊച്ചി, അഹമ്മദാബാദ്, ബംഗളുരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തും. കൊച്ചിയില്‍ നിന്നും സര്‍വീസുകളുണ്ട്. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ ബുക്കിംഗ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post