ഡല്‍ഹി: ആദായ നികുതി ദായകര്‍ക്ക് 25 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. ആദായ നികുതി റിട്ടേണ്‍ നവംബര്‍ 30 നകം സമര്‍പ്പിച്ചാല്‍ മതി. നേരത്തേ ജൂലൈ 31നും ഒക്ടോബര്‍ 31നകം സമര്‍പ്പിക്കേണ്ട നികുതി റിട്ടേണ്‍ സമയപരിധിയാണ് നീട്ടിയത്.
2021 മാര്‍ച്ച് 31 വരെയാണ് ഇളവ് അനുവദിക്കുക. ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ശമ്പളം ഒഴികെയുള്ള ആദായ നികുതിയിലാണ് ഇളവ് പ്രഖ്യാപിച്ചത്. 50,000 കോടി രൂപയാണ് ഇതിനായി വേണ്ടി വരികയെന്നും ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു.
Discussion about this post