തിരുവനന്തപുരം: ഓഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് സംസ്ഥാനത്തിന് ഗുരുതര വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ഓഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത് സംസ്ഥാനത്തിന് ഗുരുതര വെല്ലുവിളിയാണ്. ഇത് മുന്നില്‍ കണ്ട് അടിയന്തര തയാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ ഭീഷണിയുള്ളതിനാല്‍ വെള്ളപ്പൊക്ക കാലത്തെപോലെ ഒന്നിച്ചു പാര്‍പ്പിക്കാനാവില്ല. നാലു തരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരും. പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും രോഗികള്‍ക്കും പ്രത്യേക കെട്ടിടം. കൊറോണ ലക്ഷണമുള്ളവര്‍ക്ക് പ്രത്യേക കെട്ടിടം, ക്വാറന്റൈനിലുള്ളവര്‍ക്ക് മറ്റൊരു കെട്ടിടം. 25000 കെട്ടിടങ്ങള്‍ ക്വാറന്റൈന് ചെയ്യുന്നതിനായി കണ്ടെത്തി. രണ്ടര ലക്ഷം ശുചിമുറികള്‍ തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏത് മോശമായ സാഹചര്യത്തെയും നേരിടണം. നദികളിലും തോടുകളിലും ചാലുകളിലും എക്കലും മറ്റും നീക്കാന്‍ നടപടി ആരംഭിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post