ചെന്നൈ: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കെ.വരദരാജന്(74)അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തമിഴ്നാട്ടിലെ കരൂരിലായിരുന്നു അന്ത്യം.
മരണാനന്തര ചടങ്ങുകള്‍ തിരുച്ചിറപ്പള്ളിയില്‍ നടക്കും.നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗവും കിസാന്‍ സഭ വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം 2005-ല്‍ പൊളിറ്റ് ബ്യൂറോയിലും അംഗവുമായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചനം രേഖപെട്ടുത്തി.
Discussion about this post