വയനാട്: കൊറോണ വൈറസ് ബാധ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വയനാട് ജില്ലയിലുള്ള മൂന്ന് കോളനികളിലെ 650 ആദിവാസികളെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. വയനാട്ടിലെ നിലവിലെ സ്ഥിതി ആശങ്കജനകമാണ്. മാത്രമല്ല കോളനികളിലെ ജീവിത രീതി അനുസരിച്ച് ഒരാളില്‍ വൈറസ് ബാധിച്ചാല്‍ രോഗപ്പകര്‍ച്ച വളരെ വേഗത്തിലാകാമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിഗമനം.
നിലവില്‍ തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ കുണ്ടറ, കൊല്ലി, സര്‍വാണി എന്നീ കോളനികളില്‍ ഉള്ളവരെയാണ് ക്വാറന്റൈന് ചെയ്തത്. കോളനികളില്‍ കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശകരെ വിലക്കി പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.
Discussion about this post