ഡല്‍ഹി: രാഹുല്‍ ഗാന്ധി ശല്യമാണെന്നും അദ്ദേഹത്തോട് ബഹുമാനത്തിന്റെ ഒരു കണിക പോലുമില്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അദ്ദേഹം ഒരു നാണക്കേടാണെന്നും ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.
നിങ്ങളുടെ പ്രായം അമ്പതിലേക്ക് എത്തിയിട്ടും നിങ്ങള്‍ക്ക് ഇതുവരെ കാര്യക്ഷമമായി ഒന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടില്ലെങ്കില്‍ ഒരു വ്യക്തിയില്‍ നിന്നും നിങ്ങള്‍ക്ക് ആദരവ് ലഭിക്കില്ല. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സ്മൃതി പറഞ്ഞു.
അധികാരത്തിലിരുന്നപ്പോള്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ കോണ്‍ഗ്രസ് അനുവാദം നല്‍കിയെന്നും അവർ വ്യക്തമാക്കി.
Discussion about this post