കാസര്‍ഗോഡ്: പാസില്ലാതെ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ആളെ കടത്തിയ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരേ കേസ്. കാസര്‍ഗോഡ് ദേലംപാടി പഞ്ചായത്തിലെ വാര്‍ഡംഗം കൊറഗപ്പാ റായിക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ ആളെ കര്‍ണാടകത്തിലെ സുള്ള്യയില്‍ നിന്നാണ് ഇയാള്‍ അതിര്‍ത്തി കടത്തിയത്. കേരളത്തിലേക്ക് കടക്കാനുള്ള പാസ് ഇവരുടെ കൈവശമില്ലായിരുന്നു.
തുടർന്ന് ഇയാളെ തടഞ്ഞപ്പോള്‍ പഞ്ചായത്തംഗം എന്ന അധികാരം കര്‍ണാടക അതിര്‍ത്തിയില്‍ ഉപയോഗപ്പെടുത്തി ഇയാള്‍ കേരളത്തിലേക്ക് ആളെ എത്തിക്കുകയായിരുന്നു. ഇതിനുശേഷം പോലീസ് പരിശോധനയില്ലാതിരുന്ന കാട്ടുവഴിയിലൂടെയാണ് ഇരുവരും ദേലംപാടിയിലെത്തിയത്. ഇരുവരെയും ഇപ്പോള്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
Discussion about this post