ശൈലജ ടീച്ചർ കേരളത്തെ നാണം കെടുത്തരുതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. യൂണിയൻ ടെറിട്ടറിയായ ഗോവയിൽ നിന്ന് ചികിത്സയ്ക്ക് കേരളത്തിൽ ആളുകളെത്തി എന്ന ആരോഗ്യമന്ത്രിയുടെ അബദ്ധ പ്രചരണത്തിലായിരുന്നു സന്ദീപ് വാര്യറുടെ പ്രതികരണം. ഗോവയിൽ നിന്ന് ഒരാളും കോവിഡ് ചികിത്സക്ക് കേരളത്തിൽ വന്നിട്ടില്ല. ഗോവ യൂണിയൻ ടെറിട്ടറിയും അല്ലെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.
ബിബിസിയിൽ അതിഥിയായെത്തിയപ്പോഴായിരുന്നു ഷൈലജ ടീച്ചർ അബദ്ധം പ്രചരിപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതു മണിയ്ക്ക് ബിബിസി വേൾഡ് ന്യൂസിലായിരുന്നു മന്ത്രിയുടെ അഞ്ചുമിനിറ്റ് നേരത്തെ അഭിമുഖം ലൈവായി സംപ്രേഷണം ചെയ്തത്. ഇതിലായിരുന്നു അബദ്ധ പ്രചരണം. യൂണിയൻ ടെറിട്ടറിയായ ഗോവയിൽ നിന്ന് ചികിത്സയ്ക്ക് കേരളത്തിൽ ആളുകളെത്തി എന്നായിരുന്നു ടീച്ചറിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
ശൈലജ ടീച്ചർ കേരളത്തെ നാണം കെടുത്തരുത്. ഗോവയിൽ നിന്ന് ഒരാളും കോവിഡ് ചികിത്സക്ക് കേരളത്തിൽ വന്നിട്ടില്ല. ഗോവ യൂണിയൻ ടെറിട്ടറിയും അല്ല . പി.ആർ ഏജൻസിയിലെ ഏതോ വിവരദോഷി എഴുതിത്തന്ന ഉത്തരം ബിബിസിയിലെ അറേഞ്ച്ഡ് അഭിമുഖ നാടകത്തിൽ ശൈലജ ടീച്ചർ നോക്കി വായിച്ചതോടെ നാണംകെട്ടത് കേരളമാണ്. സ്വന്തമായി മറുപടി പറയാൻ കഴിവുണ്ടെങ്കിൽ ഈ പണിക്ക് പോയാൽ പോരെ? #കമ്മ്യൂണിസ്റ്റ്പ്രപ്പഗണ്ട
https://www.facebook.com/Sandeepvarierbjp/posts/3860025974039140?__xts__%5B0%5D=68.ARCXN_Pi4zpvkfcjJQdC_7qA0Z8GpxgkcHM6W37gffaxhe_v32ziZ6m3bpN-KSJoL6hpEZlilbbkVTljlBbq0PemTi3SNL2WFO7TUmR4MBuUvIl4N_kmTDixPBapfLyMlBKgu3rFRg0u3HsrKvBV7YLT8xTezY3qhMaoCd1GMiBr-EgqykG9L0sBWJ1MhL1n_ExnTWKMhW8_nYuknemeMdC7TF7jerRxqv5VVC5mWkkjykgaHKX8xq3FeVhC9IcJgcpxchNlJqjagrWPUpW7Tmx1Y1dI75V997vh80m44injSRaI2a2zmJ8dKE9NAfL6bZJdbuKXIaVWQl-ky1hyKw&__tn__=-R
Discussion about this post