കോട്ടയം :മനുഷ്യസാന്നിധ്യമുള്ള രാജ്യാന്തര ബഹിരാകാശ നിലയം (ഇന്റര്‍നാഷനല്‍ സ്‌പേസ് സ്‌റ്റേഷന്‍ – ഐഎസ്എസ്) നാളെ രണ്ട് തവണ കേരളത്തിന് മുകളില്‍ പ്രത്യക്ഷപ്പെടും. ഞായറാഴ്ച രാവിലെയും വൈകിട്ടുമാണ് ദൃശ്യം ആകാശത്ത് പ്രത്യക്ഷപ്പെടുക. ഒരു ദിവസംതന്നെ രാവിലെയും വൈകിട്ടും ദൃശ്യം വ്യക്തമാകുന്നത് ഇത് അപൂര്‍വ്വമായാണ് .
നാളെ പുലര്‍ച്ചെ 5.50 മുതല്‍ ആറു മിനിറ്റ് വരെയും രാത്രി 7.06 മുതല്‍ ആറു മിനിറ്റോളവും മലയാളികള്‍ക്ക് ഇത് നഗ്നനേത്രങ്ങളിലൂടെ കാണാന്‍ സാധിക്കും.തിളക്കം നോക്കി ബഹിരാകാശ നിലയത്തെ തിരിച്ചറിയാം. ആകാശത്ത് സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ളത് ബഹിരാകാശ നിലയത്തിനാണ്. ശുക്രനോളം വലുപ്പവും അതിനേക്കാള്‍ കുറച്ചുകൂടി തിളക്കവും കാണും. നേരത്തെ ജനുവരി ആറിന് കേരളത്തിനു മുകളിലൂടെ രാജ്യാന്തര ബഹിരാകാശ നിലയം കടന്നുപോയിരുന്നു.
അമേരിക്ക, റഷ്യ, കാനഡ, ജപ്പാന്‍, ബ്രസീല്‍ എന്നിവയ്‌ക്കൊപ്പം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ആറു രാജ്യങ്ങളും ചേര്‍ന്നു നിര്‍മിച്ച വലിയ ബഹിരാകാശ നിലയമാണ് ഐഎസ്എസ്. ബഹിരാകാശത്തു കൂടുതല്‍ കാലം താമസിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്താനാണിത് നിര്‍മ്മിച്ചത് .
ഐഎസ്എസില്‍ താമസിച്ചുകൊണ്ട് ആറു ശാസ്ത്രജ്ഞന്മാരാണ് പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഭൂമിക്കു മേല്‍ ഏകദേശം 480 കിലോമീറ്റര്‍ അകലെ മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗതയിലാണ് നിലയത്തിന്റെ പ്രയാണം.
Discussion about this post