സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയ്ക്ക് നേട്ടം. രാജ്യത്ത് ഉപയോഗിക്കുന്ന് സ്മാര്‍ട്ട് ഫോണുകളില്‍ നാലിലൊന്നും നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍ തന്നെയാണെന്ന് കണക്കുകള്‍. വിപണി ഗവേഷകരായ സൈബര്‍ മീഡിയ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഈ വിവരം ഉള്ളത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസങ്ങളില്‍ വിറ്റ ഫോണുകളില്‍ 24.8% ഇന്ത്യന്‍ നിര്‍മ്മിതമായ ഫോണുകളാണ്.
ഈ സമയത്ത് 5.66 കോടി ഹാന്‍ഡ്സെറ്റുകളാണ് രാജ്യത്ത് വിറ്റത്. ഇതില്‍ 2.48 കോടി സ്മാര്‍ട് ഫോണുകളാണ് ഇന്ത്യന്‍ നിര്‍മ്മിതമായത്. തൊട്ടു മുന്‍പത്തെ മൂന്നു മാസം 20% ആയിരുന്നു ഇന്ത്യന്‍ ഹാന്‍ഡ്സെറ്റുകളുടെ വിഹിതം. ‘മെയ്ക് ഇന്‍ ഇന്ത്യ’ പ്രചാരണത്തിന്റെ ഫലമാണ് ഇന്ത്യയില്‍ ഉല്പാദനം വര്‍ധിക്കുന്നതെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍.
സ്മാര്‍ട്ട് ഫോണുകളില്‍ മുന്‍ നിരക്കാരായ സാംസങ്, മൈക്രോമാക്സ് എന്നിവയും സ്പൈസും ഇന്ത്യയില്‍ ഹാന്‍ഡ്സെറ്റുകള്‍ അസംബിള്‍ ചെയ്യുന്നുണ്ട്. ഷവോമി, മോട്ടറോള, ലെനോവോ എന്നിവ ഈയിടെ ഇവിടെ അസംബിള്‍ ചെയ്യുന്ന പദ്ധതിക്കു തുടക്കമിട്ടു. എച്ച്ടിസി, അസ്യൂസ്, ജിയോണീ തുടങ്ങിയവര്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കാന്‍ ആലോചിക്കുന്നുമുണ്ട്.
Discussion about this post