തിരുവനന്തപുരം: കെഎസ്ആര്‍ടിസി നിരക്ക് വര്‍ധനവ് ഉടന്‍ പിന്‍വലിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ജെ ആര് അനുരാജ്. രണ്ടുമാസത്തോളമായി തൊഴിലും വരുമാനവും ഇല്ലാതെ വലയുന്ന ജനങ്ങള്‍ക്ക് അമിതഭാരം നല്‍കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ദ്ധനവിനെതിരെ കെഎസ്ആര്‍ടിസി ചീഫ് ഓഫീസിനുമുന്നില്‍ യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനുരാജ്.
ലോക് ഡോണിനെ തുടര്‍ന്ന് വരുമാനമില്ലാതെ പ്രതിസന്ധിയില്‍ കഴിയുന്ന സ്വകാര്യബസ് തൊഴിലാളികള്‍ക്കും കെഎസ്ആര്‍ടിസിക്കും പ്രത്യേക പാക്കേജ് അനുവദിച്ച് ലോക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ച് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം സര്‍ക്കാര്‍ വഹിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രകള്‍ക്കായി സമൂഹത്തില്‍ സാധാരണയില്‍ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയം കെഎസ്ആര്‍ടിസി ആണ്. അടിസ്ഥാന ജനവിഭാഗങ്ങളെക്കുറിച്ച് കരുതലുള്ള സര്ക്കാരാണിതെങ്കില് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിരക്ക് കൂട്ടുകയല്ല കുറയ്ക്കുകകയാണ് വേണ്ടതെന്നും 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ ആര്‍ജ്ജവം കാണിച്ച സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ കണ്ടില്ലെന്നു നടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരെയും പെതുജനങ്ങളെയും വഞ്ചിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധ പരിപാടിയില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര് സജിത്ത് അധ്യക്ഷത വഹിച്ചു യുവമോര്‍ച്ച ജില്ലാ നേതാക്കളായ നന്ദു എസ് നായര്‍, പി.അനൂപ് കുമാര്‍ ജി.എസ് ആശാനാദ്,കവിത സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post