കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിവിധ ആക്രമണങ്ങളില്‍ 23 പേര് കൊല്ലപ്പെട്ടു. അഫ്ഗാനില്‍ അക്രമം അവസാനിപ്പിക്കണമെന്ന് യു.എന്നിന്റെ പുതിയ അഭ്യര്‍ഥനക്കു പിന്നാലെയാണ് കൊല നടന്നത്. കാബൂളിന് വടക്കുള്ള പര്‍വാന്‍ പ്രവിശ്യയില്‍ തോക്കുധാരികള്‍ പള്ളിയില്‍ കയറി 11 പേരെ കൊന്നു.
ചൊവ്വാഴ്ച തന്നെ, പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ ഒരു സംഘം ആക്രമിച്ച് മൂന്നു സഹോദരങ്ങളെ വധിച്ചു. ഇതിന്റെ ഉത്തരവാദിത്തം ആരും ഏറ്റിട്ടില്ല.
അതേസമയം തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന് അറിയിച്ചു. അതിനിടെ, വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സര്‍ക്കാര്‍ അനുകൂല സായുധ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രം താലിബാന് ആക്രമിച്ച് ഒമ്പതുപേരെ വധിച്ചു.
Discussion about this post