ദണ്ഡേവാഡ: ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്സലുകളെ വധിച്ചു. തുംനാറിന് സമീപം നീലവാരയിലാണ് ദണ്ഡേവാഡ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും (ഡി.ആര്.ജി) നക്സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.
പ്ലാറ്റൂണ്‍ നമ്പര്‍ 16 ഡെപ്യൂട്ടി കമാന്‍ഡര്‍ റിഷു ഇഷ്തം, പിദിയാകോട്ട് ജന്മിലിറ്റ കമാന്‍ഡര്‍ മാതാ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ദ്രാവതി നദിക്ക് തെക്കന്‍ മേഖലയിലായിരുന്നു സംഭവം.
തിരച്ചിലിനിടെ സേനക്ക് നേരെ നക്സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് ആയുധങ്ങളും അഞ്ച് കിലോഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.
Discussion about this post