ഡല്‍ഹി: ഡല്‍ഹിയില്‍ കൊറോണ ബാധിക്കുന്ന പോലീസുകാര്‍ക്കുള്ള ധനസഹായം 10,000 രൂപയാക്കി കുറച്ച് ഡല്‍ഹി പൊലീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു ധനസഹായം പ്രഖ്യാപിച്ചിരുന്നത്. കൂടുതല്‍ പോലീസുകാര്‍ക്ക് കൊറോണ ബാധിക്കുന്ന സാഹചര്യത്തിലും അവരുടെ ആശുപത്രി ചെലവുകള്‍ വഹിക്കുന്ന സാഹചര്യത്തിലുമാണ് ഡല്‍ഹി പോലീസിന്റെ തീരുമാനം.
കഴിഞ്ഞ ഏപ്രില്‍ മുപ്പതോളം പോലീസുകാര്‍ക്ക് വൈറസ് ബാധയുണ്ടായതോടെയാണ് ഡല്‍ഹി പോലീസ് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത്. എന്നാല്‍ ഡല്‍ഹിയില്‍ വൈറസ് വ്യാപനം ശക്തമായതോടെ കൂടുതല്‍ പൊലീസുകാര്‍ക്ക് രോഗം ബാധിക്കുകയായിരുന്നു. നിലവില്‍ 250ലേറെ പൊലീസുകാര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ ബാധിച്ചത്.
അതേസമയം, കൊറോണ ബാധിച്ച് മരിച്ച പൊലീസുകാരുടെ കുടുംബത്തിനുള്ള ധനസഹായം ഏഴു ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തി. നോര്‍ത്ത് വെസ്റ്റ് ജില്ലയിലെ ഭരത് നഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കൊറോണ ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് തീരുമാനം.
Discussion about this post