കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്തേക്കും. എ.പി.എം മുഹമ്മദ് ഹനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വി.കെ ഇബ്രാഹിം കുഞ്ഞിനെ രണ്ടാഴ്ചക്കകം ചോദ്യം ചെയ്യുമെന്നാണ് സൂചന. തിരുവനന്തപുരത്തെ വിജിലെന്‍സ് ഓഫീസില്‍ ആയിരിക്കും ചോദ്യം ചെയ്യുക. മൂന്ന് തവണ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.
പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന ടി. സൂരജിന് മുന്‍കൂര്‍ തുക കൈമാറാനുള്ള അപേക്ഷ കൈമാറുക മാത്രമാണ് ചെയ്തതെന്നെന്നാണ് ഹനീഷ് നല്കിയ മൊഴി. അനുമതി നല്കി ഉത്തരവിറക്കിയതില്‍ പങ്കില്ലെന്നും ഹനീഷ് വ്യക്തമാക്കി.
Discussion about this post