ചെന്നൈ: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ മെയ് 31-ന് മുമ്പ് വിമാന സർവീസുകൾ ആരംഭിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥനയുമായി തമിഴ്നാട് സർക്കാർ.
ചെന്നൈ ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിൽ വിമാന സർവീസ് ആരംഭിക്കുന്നത് രോഗവ്യാപനം കൂട്ടും. മെയ് 25 മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെങ്കിലും ഈ നടപടി മാറ്റിവെയ്ക്കാൻ തമിഴ്നാട് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
അതേസമയം വ്യോമയാന മന്ത്രാലയം ഇതുവരെ തമിഴ്നാടിന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.
ആഭ്യന്തര വിമാനങ്ങളിൽ എത്തുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞെങ്കിലും, ക്വാറന്റൈൻ ആവശ്യമാണന്ന നിലപാടിലാണ് തമിഴ്നാട് സർക്കാർ.
Discussion about this post