മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് സഞ്ജയ് ഝാ ഇക്കാര്യം അറിയിച്ചത്.
പരിശോധനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ ഹോം ക്വാറന്റെയ്നില്‍ തുടരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം പകരാനുള്ള സാധ്യതകളെ നിസാരമായി കാണരുതെന്നും നാമെല്ലാം ദുര്‍ബലരാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും സഞ്ജയ് ഝാ ചൂണ്ടിക്കാട്ടി.
Discussion about this post