ഡല്‍ഹി: ജമ്മു കശ്മീര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് ഭീകരര്‍ അറസ്റ്റിൽ. അന്‍സാര്‍ ഗസ്വാത് ഉല് ഹിന്ദ് എന്ന സംഘടനക്കു വേണ്ടി ത്രാലിലും ഹിസ്ബുള്‍ മുജാഹിദീനു വേണ്ടി ദക്ഷിണ കശ്മീരിലെ അവന്തിപ്പൊരയിലും പ്രവര്‍ത്തിച്ചിരുന്ന ഭീകരരാണ് പിടിയിലായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ആയിരുന്നു ജമ്മു കശ്മീരില്‍ പൊലീസിന്റെ പരിശോധന.
ഭീകര സംഘടനകള്‍ക്ക് വിവരം ചോര്‍ത്തി നല്കല്, ഒളിത്താവളം ഒരുക്കല്‍, ആയുധ സാമഗ്രികള്‍ എത്തിച്ചു നല്കല് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇരുവരും ചെയ്തിരുന്നത്.
ഭീകരരെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയില്‍ നിരവധി കുറ്റകരമായ രേഖകളും മറ്റും പിടികൂടിയതായി പൊലീസ് അറിയിച്ചു. ത്രാല്‍, അവന്തിപ്പൊര പൊലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു വരിച്ചിരുന്നു.
Discussion about this post