വാഷിംഗ്ടണ്‍: കൊറോണ ചൈനയില്‍ നിന്ന് വന്നതാണെന്നും തങ്ങള്‍ ഇക്കാര്യത്തില്‍ അത്ര സന്തുഷ്ടരല്ലെന്നും കൊറോണക്ക് പിന്നില്‍ ചൈനയാണെന്നാവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഞങ്ങള്‍ ഒപ്പുവെച്ച കരാറിന്റെ മഷിയുണങ്ങി തുടങ്ങിയിട്ടില്ല. അതിനുമുമ്പേ കൊറോണ വന്നു. ഇത് അത്ര നിസാരമായി കാണാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല – ട്രംപ് പറഞ്ഞു. മേയ് 21 നു മിഷിഗണില്‍ നടന്ന ആഫ്രിക്കന്‍ അമേരിക്കന്‍ നേതാക്കളുമായുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ മഹാമാരിക്ക് കാരണം കമ്മ്യൂണിസ്റ്റ് ചൈനയാണെന്നും അവരുടെ കള്ളങ്ങളും കുപ്രചരണങ്ങളുമാണ് ഇത്രയധികം അമേരിക്കക്കാരുടെ ജീവന് നഷ്ടപ്പെടാന്‍ കാരണമായതെന്നും സെനറ്റര്‍ ടെഡ് ക്രൂസും പറഞ്ഞു.
കൊറോണയെ നിയന്ത്രിക്കാന്‍ സാധിക്കാത്തത് ചൈനയുടെ കഴിവില്ലായ്മയാണെന്ന് നേരത്തെ ട്രംപ് വിമര്‍ശിച്ചിരുന്നു.
അതേസമയം അമേരിക്കയില്‍ 1.6 ദശലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ ബാധിച്ചത്. 94,000 ത്തിലധികം പേര് കൊറോണ ബാധിച്ചു മരിക്കുകയും ചെയ്തു.
Discussion about this post