ഭോപ്പാല്‍: കൊറോണ കാലത്തും മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്കി 200 ഓളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റേയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ്മയുടെ സാന്നിധ്യത്തിലാണ് നേതാക്കള്‍ ബിജെപിയില്‍ എത്തിയത്.
നേരത്തേ ഇന്‍ഡോര്‍ ജില്ലയിലെ സന്‍വീര്‍ നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മാണ്ഡി മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ് ബ്ലോക്ക് അധ്യക്ഷനുമായ ഭരത് സിംഗ് ചൗഹാന്, കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗവും സന്‍വീര്‍ നഗര പരിഷത്തിന്റെ മുന്‍ പ്രസിഡണ്ടുമായ ദിലീപ് ചൗധരി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായ ഹുകും സിംഗ് സംഗ്ല എന്നിവരായിരുന്നു ആദ്യം കോണ്‍ഗ്രസ് വിട്ടത്.
ഇവര്‍ക്കൊപ്പം കോണ്‍ഗ്രസിന്റെ കര്‍ഷക തൊഴിലാളി യൂണിയനിലെ നേതാക്കളും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇനിയും നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തുമെന്നാണ് സിന്ധ്യയ്ക്കൊപ്പം ബിജെപിയിലെത്തിയ തുള്‍സി റാം സിലാവത്ത് പറഞ്ഞത്.
അതേസമയം കൊറോണക്കിടയിലും സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 25 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
Discussion about this post