തിരുവനന്തപുരം:ഇന്ത്യയിലുള്ള മൂന്ന് കോടി ബംഗ്ലാദേശികളെ പാര്‍സല്‍ ചെയ്യണമെന്ന് തൊഗാഡിയ. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങില്‍ ഹിന്ദു ജനസംഖ്യ കുറഞ്ഞത് കൊണ്ടാണ് പിന്നീട് ഹിന്ദുക്കളെ ഇല്ലാതാക്കുന്നത്. അത് തന്നെ ഇവിടെയും സംഭവിച്ചേക്കാം. തിരുവന്തപുരത്ത് വിശ്വഹിന്ദു പരിഷത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന് മുന്നോടിയായി നടന്ന ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോഗാഡിയ.
ഘര്‍ വാപ്‌സി ഭരണഘടനയ്ക്ക് അനുസൃതമെന്ന് വിഎച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ. മതം മാറി പോയ ഹിന്ദുക്കള്‍ സ്വമതത്തിലേക്ക് തിരിച്ച് വരുന്നതാണ്. ഹിന്ദുക്കളെ മതം മാറ്റാന്‍ സമ്മതിക്കില്ല. ഹിന്ദുക്കള്‍ സുരക്ഷിതരാവണമെങ്കില്‍ ഹിന്ദുജനസംഖ്യ വര്‍ദ്ധിക്കണം. വിദ്യാഭ്യാസം, ആരോഗ്യം , സസാമ്പത്തികം എന്നീ മേഖലകളില്‍ ഹിന്ദുക്കള്‍ സുരക്ഷിതമാവണം.
Discussion about this post