കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന യുവതിയുടെ കുഞ്ഞും ഭര്‍ത്താവിന്റെ അമ്മയും തിരിച്ചെത്തി. നേരത്തെ ഇവരെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അച്ഛനാണ് ഇരുവരേയും വീട്ടിലെത്തിച്ചത്. ബന്ധുവീട്ടിലായിരുന്ന കുട്ടിയെ സൂരജിന്റെ അടൂരിലെ വീട്ടിലെത്തിച്ചിട്ടുണ്ട്.
ഉത്രയുടെ അമ്മയും അച്ഛനും പൊലീസിന്റെ സാന്നിധ്യത്തില്‍ ഇന്ന് കുഞ്ഞിനെ ഏറ്റുവാങ്ങും. അമ്മയുടെ കുടുംബത്തിനൊപ്പം കുഞ്ഞിനെ വിടാന്‍ ഉത്തരവായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും കാണാതായത്. കൊല്ലം ബാലക്ഷേമസമിതിയാണ് കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൈമാറാന്‍ ഉത്തരവിട്ടത്. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നയിരുന്നു നടപടി.
നേരത്തെ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞിരുന്നു.
Discussion about this post