കാസര്‍ഗോഡ്: ഗോവയില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന സ്ത്രീ കാസർഗോഡ് മരിച്ചു. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി.എസ് മൊയ്തീനിന്റെ ഭാര്യ ആമിന (66) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വച്ച് കുഴഞ്ഞുവീണാണ് മരിച്ചത്.
സ്രവം കൊറോണ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ ആവശ്യം ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രമേഹ സംബന്ധമായ അസുഖം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
ചൊവ്വാഴ്ചയാണ് ഇവര്‍ ഗോവയിലെ മകളുടെ വീട്ടില്‍ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തിയത്. ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരുടെ അവശ്യപ്രകാരം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊറോണ പരിശോധനാ ഫലമെത്തിയ ശേഷമേ മൃതദേഹം മറവ് ചെയ്യുകയുള്ളൂ.
Discussion about this post