തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് മൂന്നുപേരാണ് രോഗമുക്തി നേടിയത്.
കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും മലപ്പുറത്ത് നിന്ന് 8 പേക്കും തിരുവനന്തപുരം, തൃശൂര്‍- ഏഴ്, കൊല്ലം, ഇടുക്കി, ആലപ്പുഴ-1, പത്തനംതിട്ട, കോഴിക്കോട്- 6 കോട്ടയം- മൂന്ന് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പത്തു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നത്തെ പുതിയ കേസിൽ 31 പേർ വിദേശത്തു നിന്നും വന്നവരാണ്. 48 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്.
കണ്ണൂരിൽ 2 പേർക്ക് സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും കഴിഞ്ഞ ദിവസം മരിച്ച ആസിയയുടെ ബന്ധുക്കളാണ്.
പാലക്കാട് മാത്രം 105 രോഗികളാണ്. സംസ്ഥാനത്ത് ഇന്ന് പുതിയ ആറു ഹോട്ട്സ്പോട്ടുകൾ കൂടി കൂട്ടിച്ചേർത്തു.
Discussion about this post