തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച ഒരാള്‍ കൂടി കൊറോണ ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താസമ്മേളനത്തില്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
തെലങ്കാന സ്വദേശി അഞ്ജയ്യയാണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട ഇയാള്‍ ട്രെയിന്‍ മാറിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. തെലങ്കാനയിലേക്ക് പോകാനായി രാജസ്ഥാനില്‍ നിന്ന് ട്രെയിന്‍ കയറിയതായിരുന്നു അഞ്ജയ്യയും കുടുംബവും. എന്നാല്‍ ട്രെയിന്‍ മാറി കേരളത്തില്‍ എത്തപ്പെടുകയായിരുന്നു. ഇയാളും കുടുംബവും 22-ാം തീയതിയാണ് രാജസ്ഥാനില്‍ നിന്ന് തിരിച്ചത്.
Discussion about this post