ഹൈദരാബാദ്: തെലങ്കാനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മേയ് മാസത്തിലെ ശമ്പളം 50% മാത്രമേ നല്‍കാനാകൂ എന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. ‘മുഴുവന്‍ ശമ്പളവും പെന്‍ഷനും നല്കാന് ശ്രമിച്ചാല്‍ 3000 കോടി രൂപയുടെ ചിലവാണുണ്ടാകുക. ഇത്രയും തുക നല്കിയാല് ഖജനാവ് കാലിയാകും. അതിനാല്‍ ഇത്തരം നടപടി കൈക്കൊള്ളേണ്ടി വരും.’ മുഖ്യമന്ത്രി പറഞ്ഞു.
മേയ് മാസത്തില്‍ പൊതുപ്രതിനിധികളുടെ 75 ശതമാനം വരുമാനവും അഖിലേന്ത്യാ ഉദ്യോഗസ്ഥരുടെ 60 ശതമാനവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ 50 ശതമാനം ശമ്പളവും പെന്‍ഷനര്‍മാരുടെ 25 ശതമാനവും വെട്ടിക്കുറക്കും. കരാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം ശമ്പളം കുറയും. ദാരിദ്രരേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ക്ക് ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് തൊഴില്‍ ലഭ്യമായതിനാല്‍ അവര്‍ക്ക് നല്കാന് നിശ്ചയിച്ച 1500 രൂപ നല്‍കില്ല. ‘12000 കോടി രൂപ വരുമാനം ലഭിക്കേണ്ട സംസ്ഥാനത്തിന് 3100 കോടി മാത്രമാണ് വരുമാനമായി ലഭിച്ചത്. കേന്ദ്രവിഹിതമായ 982 കോടി ഉള്‍പ്പടെയാണിത്.
ലോക്ഡൗണ്‍ പ്രമാണിച്ച് നല്കിയ ഇളവുകള്‍ മൂലം സംസ്ഥാനത്തിന് കാര്യമായ വരുമാന വര്‍ദ്ധന ഉണ്ടായില്ല. 37400 കോടി രൂപ വായ്പ സര്‍ക്കാരിന് പ്രതിവര്‍ഷം അടക്കേണ്ടതുണ്ട്. ഇതിന് മാസംതോറും മുടക്കം വരുത്താനാകില്ല. അതിനാല്‍ വായ്പകളില്‍ പുനക്രമീകരണത്തിന് കേന്ദ്രസര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.’ ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.
Discussion about this post