കൊറോണ വൈറസ് മൂലം പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ സിനിമാ-സീരിയല്‍ കലാകാരന്മാര്ക്കായി 45 ലക്ഷം രൂപയുടെ ധനസഹായം നല്കി ബോളിവുഡ് നടന് അക്ഷയ്കുമാര്‍. സിനിമാ-സീരിയല്‍ താരങ്ങളുടെ അസോസിയേഷനാണ് അദ്ദേഹം തുക കൈമാറിയത്.
കൊറോണ പ്രതിസന്ധികള്‍ക്കിടെ ഷൂട്ടിങ് മുടങ്ങിയതിനാല്‍ ജോലിയും മാസവരുമാനവും നിലച്ച് സീരിയല്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നടന് അയൂബ് ഖാന് നടന് ജാവേദ് ജാഫ്രിയെയും നിര്‍മ്മാതാവും സംവിധായകനുമായ സാജിദ് നദിയാവാലെയെയും അറിയിച്ചിരുന്നു.
തുടര്‍ന്നാണ് അക്ഷയ് കുമാറിനെ സമീപിച്ചത്. അദ്ദേഹം ഉടനടി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു എന്ന് അസോസിയേഷന് ജോയിന്റ് സെക്രട്ടറി അമിത് ബെല്‍ വ്യക്തമാക്കി.
1500 സിനിമാ-ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപ വീതം അക്ഷയ്കുമാര്‍ അയച്ചിട്ടുണ്ട്. 45 ലക്ഷം രൂപയ്ക്കു പുറമേ സഹായം ചോദിക്കാന്‍ മടിക്കരുതെന്നും അക്ഷയ് സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും അമിത് പറഞ്ഞു. സംഘടനയ്ക്കു കീഴെ പതിനായിരത്തോളം അംഗങ്ങളാണുള്ളത്.
Discussion about this post