ഡല്‍ഹി: രാജ്യം കൊറോണക്കെതിരെയുള്ള യുദ്ധത്തില്‍ വിജയിക്കുമെന്ന് നീതി ആയോഗ്. വൈറസിനെതിരെയുള്ള വാക്സിന് കണ്ടെത്തുന്നതിനായുള്ള പരീക്ഷണങ്ങള്‍ നടക്കുന്നതായി നീതി ആയോഗ് അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ വാക്സിന് വികസിപ്പിക്കുമെന്നും നീതി ആയോഗ് അംഗം വി കെ പോള്‍ പറഞ്ഞു. വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം അറിയിച്ചത്
ശാസ്ത്രസാങ്കേതിക മേഖലയില്‍ നല്ല അടിത്തറയുള്ള രാജ്യമാണ് ഇന്ത്യ. പുതിയ കണ്ടുപിടുത്തങ്ങള്‍ക്കായി ഇവിടെ നിരന്തര ശ്രമം നടക്കുന്നുണ്ട്. 100 വാക്സിനുകള്‍ പരീക്ഷണത്തിലാണ്. വാക്സിന് വികസനത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവന് വ്യക്തമാക്കി.
Discussion about this post