ഡല്‍ഹി: രാജ്യത്ത് കൊറോണ രോഗമുക്തി നിരക്ക് 42.75 ശതമാനമെന്ന് ആരോഗ്യമന്ത്രാലയം. കൊറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 3,266 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയെന്നും കേന്ദ്രം വ്യക്തമാക്കി.
രാജ്യത്ത് നിലവില്‍ 86,110 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 67,691 പേര് രോഗമുക്തി നേടി. രാജ്യത്ത് 4,531 പേരാണ് വൈറസ് ബാധയിൽ മരിച്ചത്.
രാജ്യത്ത് മരണനിരക്ക് 2.86 ശതമാനമാണെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോക ശരാശരി 6.36 ശതമാനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
Discussion about this post