കോഴിക്കോട് : ‘ബ്ലാക്ക്മാന് ഭീതി’ പരത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. ലോക്ഡൗണിന്റെ മറവില്‍ രാത്രിയിലാണ് പീഡനശ്രമം. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവില്‍ അഷാദ് (21), പൊയിലില്‍ അജ്മല്‍ (18) എന്നിവരാണ് പോലീസ് പിടിയിലായത്. മുക്കം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെടുന്ന ഇവര്‍ രാത്രികാലങ്ങളില്‍ ഇവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇങ്ങനെ സന്ദര്‍ശനം നടത്തുന്നതിനിടെ പ്രതികള്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ബൈക്ക് നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരെ പിടികൂടാന്‍ പൊലീസിന് സഹായകമായത്.
പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ വാട്സാപ് വിഡിയോ കോണ്‍ഫറന്‍സിങ് വഴി കോഴിക്കോട് പോസ്കോ കോടതി ജഡ്ജി കെ.സുഭദ്രാമ്മ മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post