ഡല്‍ഹി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 1.80 ലക്ഷം കടന്നു. ഇതുവരെ 5,144 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ 2940 പുതിയ കൊറോണ രോഗികളും 99 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 65,168. മരണം 2197 ആയി.
ധാരാവിയില്‍ 18 പുതിയ കൊറോണ രോഗികളും ഒരു മരണവും. രണ്ടാമതുള്ള തമിഴ്നാട്ടില്‍ 856 പുതിയ കൊറോണ രോഗികളും 6 മരണവും. ആകെ കേസുകള്‍ 21,184 ആയി ഉയര്‍ന്നു.
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാംദിവസും പുതിയ കൊറോണ ബാധിതര്‍ ആയിരം കടന്നു. ഇന്നലെ 1163 പുതിയ രോഗികളും 18 മരണവും. ആകെ കേസുകള്‍ 18,549 ആണ്.
Discussion about this post