ഡല്‍ഹി : കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും ഡല്‍ഹിയിക്ക് സ്ഥിരമായി ലോക്ക് ഡൗണ്‍ തുടരാന്‍ കഴിയില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കൊറോണ ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. എന്നാല്‍ നാം പരിഭ്രാന്തരാകരുതെന്ന് കെജ്രിവാള് വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.
രണ്ട് കാര്യത്തിലാണ് ഡല്‍ഹിയിലെ സ്ഥിതി എന്നെ ആശങ്കപ്പെടുത്തുന്നത്. ഒന്ന് മരണങ്ങളുടെ എണ്ണം കൂടുന്നത്. മറ്റൊന്ന് ആശുപത്രി കിടക്കകളുടെ കുറവും. സ്ഥിരമായ ലോക്ക്ഡൗണ്‍ ഒന്നിനും പരിഹാരമല്ല. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും പകര്‍ച്ചവ്യാധിക്കൊപ്പം ജീവിക്കാന്‍ ഡല്‍ഹി നിവാസികള്‍ ശീലിക്കേണ്ടിവരുമെന്നും അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. നിരവധി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ജൂണ്‍ എട്ടുമുതല്‍ തുറക്കാം. ഹോട്ടലുകള്‍, റെസ്റോറന്റുകള്‍ എന്നിവയ്ക്ക് ആരോഗ്യ വകുപ്പിന്റെ മാര്‍ഗരേഖ അനുസരിച്ച് തുറക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യം രണ്ടാം ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. അതേസമയം രാത്രിയാത്രാ നിരോധനം തുടരും. രാത്രി 9 മുതല്‍ രാവിലെ 5 മണിവരെയാണ് യാത്രാ നിരോധനം. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് മൂന്നാം ഘട്ടത്തില്‍ തീരുമാനമെടുക്കും. മെട്രോ റെയില്‍ പ്രവര്‍ത്തനം, സിനിമാ തിയേറ്റര്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്, വിനോദ പാര്‍ക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങള്‍ പരിശോധിച്ച് മൂന്നാം ഘട്ടത്തില്‍ തീരുമാനിക്കാം.
Discussion about this post