ഡല്‍ഹി : ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ തന്നെ മതി, പുറത്തുനിന്നുള്ള മധ്യസ്ഥത വേണ്ടെന്ന് യു എസിന്റെ മധ്യസ്ഥതയെ തള്ളി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്ര, സേനാ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അയല്‍ രാജ്യങ്ങളുമായി ഊഷ്മള ബന്ധം നിലനിര്‍ത്തുക എന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍, ചില സാഹചര്യങ്ങള്‍ ചൈനയുമായി തര്‍ക്കങ്ങള്‍ക്കു കാരണമായിട്ടുണ്ട് രാജ്നാഥ് ചൂണ്ടിക്കാട്ടി.
അതേസമയം യുഎസിന്റെ മധ്യസ്ഥത വേണ്ടെന്ന ഇന്ത്യയുടെ നിലപാട് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറെ അറിയിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തോടു ചൈനയും സമാന രീതിയിലാണു പ്രതികരിച്ചത്.
Discussion about this post