ഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക തിരിച്ച് നല്‍കുമെന്ന് എയര്‍ ഇന്ത്യ. ടിക്കറ്റിന്റെ കാന്സലേഷന് ചാര്‍ജ്ജ് ഈടാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്റുമാര്‍ക്കയച്ച കത്തിലാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.
മാര്‍ച്ച് 23 മുതല്‍ മെയ് 31 വരെയുള്ള ടിക്കറ്റുകളാണ് റീഫണ്ട് ചെയ്യുന്നത്.ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിക്കപ്പെടുകയും മെയ് 25 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് തുക മടക്കികൊടുക്കാമെന്ന തീരുമാനത്തിലേക്ക് എയര്‍ ഇന്ത്യ എത്തിയത്.
Discussion about this post