തിരുവനന്തപുരം : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ അനുമതി. മുഖ്യമന്ത്രി പിണറായി വിജയന് ആണ് ഇക്കാര്യം അറിയിച്ചത്. 50 പേര് എന്ന പരിധി വച്ചാണ് വിവാഹത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കല്യാണ മണ്ഡപങ്ങളിലും മറ്റ് ഹാളുകളിലും 50 പേര്‍ക്ക് മാത്രമാവും അനുമതി.
അതേസമയം വിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂലായിലോ അതിന് ശേഷമോ ആയിരിക്കും. ഇക്കാര്യവും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. എട്ടാം തീയതിക്ക് ശേഷം വേണ്ട ഇളവുകള്‍ കേന്ദ്രത്തെ അറിയിക്കും. കണ്ടെയിന്മെന്റ് സോണുകളില്‍ പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്സ് ക്വാറന്റൈന് തകരും. പ്രായം ചെന്നവര്‍ വീടുകളില്‍നിന്ന് പുറത്തുവന്നാല്‍ അപകടസാദ്ധ്യതയാണ്. ആള്‍ക്കൂട്ടം ചേരല്‍ അനുവദിക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ അപകടകരമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post