മുംബൈ: ഭീകരാക്രമണത്തിന് എതിരെയുള്ള സിനിമയാണ് ഫാന്റം, അല്ലാതെ പാക്കിസ്ഥാന് എതിരല്ലെന്ന് സംവിധായകന് കബീര്‍ ഖാന്. ചിത്രം പാക്കിസ്ഥാനില്‍ നിരോധിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു കബീര്‍. ആഗോളതീവ്രവാദവും മുംബൈ ഭീകരാക്രമണവുമൊക്കെയാണ് സിനിമയുടെ പ്രമേയം. 26/11 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എതിരെയുള്ള സിനിമ, പാക് വിരുദ്ധമല്ലെന്നും കബീര്‍ ഖാന് .
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകനായ ഹാഫിസ് സയിദ് നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ബോളിവുഡ് ചിത്രം ‘ഫാന്റം’ പാകിസ്ഥാനില്‍ നിരോധിച്ചത്. ലാഹോര്‍ ഹൈക്കോടതിയാണ് ചിത്രം നിരോധിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. തന്നെയും തന്റെ സംഘടനയായ ജമാഅത്തുദ്ദഅ്വയെയും സിനിമയില്‍ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാഫിസ് സയിദ് ‘ഫാന്റം’ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. പാകിസ്ഥാനില്‍ നിരോധിക്കപ്പെടുന്ന ചിത്രങ്ങളുടെ ഡി.വി.ഡികള്‍ പിന്നീട് മാര്‍ക്കറ്റുകളില്‍ സുലഭമായി ലഭിക്കാറുണ്ടെന്നും ഇത് തടയാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. സെയ്്ഫ് അലിഖാന്- കത്രീന കൈഫ് എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നത്.
ചിത്രം ഓഗസ്റ്റ് 28ന് റിലീസ് ചെയ്യും. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാല്‍ നീളുകയായിരുന്നു.തുര്‍ക്കി, ബെയ്റൂട്ട്, കാനഡ, മുംബൈ, കശ്മീര്‍, പഞ്ചാബ് തുടങ്ങി വിവിധയിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പന്നമായ ചിത്രം സെയ്ഫ് അലി ഖാന്റെ ഈ വര്‍ഷത്തെ പ്രതീക്ഷ കൂടിയാണ്.
Discussion about this post