മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ മനംനൊന്ത് മലപ്പുറം വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി എ.ബി.വി.പി രംഗത്ത്. മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടി പഠിക്കുന്ന ഇരുമ്പിളിയം എച്ച്.എസ്.എസ് ഉള്‍പ്പെടുന്ന കുറ്റിപ്പുറം വിദ്യാഭ്യാസ ഉപജില്ലാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് എ.ബി.വി.പി സംസ്ഥാന സമിതി അംഗം ഷിബു വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗര്‍ പ്രസിഡന്റ് കെ.പി ശ്രീരാഗ്, നഗര്‍ സമിതി അംഗങ്ങളായ ശ്യാം, അഭിരാം തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന ബാലാവകാശ കമ്മീഷന് വിഷയത്തില്‍ ഇടപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാധികളായ ദാരുണമായ മരണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഷിബു വ്യക്തമാക്കി.
Discussion about this post